Kerala

എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി

ആലപ്പുഴ: എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം അനില രാജു അടക്കം ഏഴുപേരെ പുറത്താക്കും. എസ്എഫ്ഐ ഫ്രാക്ഷൻ യോ​ഗത്തിലാണ് നടപടി.

ഹരിപ്പാട് ഏരിയാ സമ്മേളനത്തിലെ സംഘർഷത്തെ തുടർന്നാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഏരിയാ സമ്മേളനം നടന്നത്. അനിലയെ സെക്രട്ടറിയാക്കി കൊണ്ടുള്ള പാനൽ സമ്മേളനത്തിൽ അവതരിപ്പിച്ചെങ്കിലും ഒരു വിഭാ​ഗം ഇത് അം​ഗീകരിച്ചില്ല.

തുടർന്ന് 30പേർ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ ഇരു വിഭാ​ഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. തുടർന്നാണ് എസ്എഫ്ഐ ഫ്രാക്ഷൻ യോ​ഗത്തിൽ നടപടിക്ക് ശുപാർശ ചെയ്തത്. അനില രാജു കേരള സർവകലാശാല യൂണിയൻ മുൻ ചെയർപേഴ്സൺ ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top