Kerala

ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം; രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

കണ്ണൂർ: ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം. അസം സ്വദേശി സയിദ് അലിക്കും രണ്ടു കുട്ടികൾക്കും പരുക്കേറ്റു. സയിദ് അലിയുടെ കൈക്കു ഗുരുതര പരുക്കുണ്ട്. ഇയാളെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കതിരൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

വെള്ളക്കുപ്പി തുറക്കുന്നതിനിടെയാണു പൊട്ടിത്തെറി സംഭവിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളായ എട്ടംഗ സംഘം ഇവിടെ ഒരു വീട് വാടകയ്ക്ക് എടുത്താണ് താമസിക്കുന്നത്. ഇവർ ശേഖരിച്ച ആക്രി സാധനങ്ങൾ തരംതിരിക്കുന്നതിനിടെയാണു സ്ഫോടനം നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top