ഡൽഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനിയുടെ ലക്ഷണങ്ങൾ ഉണ്ടാവുകയും ശ്വാസ തടസം നേരിടുകയും ചെയ്തതോടെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.
അതേസമയം കോൺഗ്രസ് നേതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. സോണിയ ഗാന്ധി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.