Kerala

സ​ന്തോ​ഷ് ട്രോ​ഫി; ഫൈ​ന​ൽ റൗ​ണ്ട് ഉ​റ​പ്പാ​ക്കാ​ൻ കേ​ര​ളം ഇന്ന് ഛത്തി​സ്ഗ​ഢി​നെ നേ​രി​ടും

മ​ഡ്ഗാ​വ്: കേ​ര​ളം ഇന്ന് ഛത്തി​സ്ഗ​ഢി​നെ നേ​രി​ടും. സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ ഗ്രൂ​പ് എ​യി​ലെ മൂ​ന്നാം ​ലാണ് കേ​ര​ളം ഇ​ന്ന് ഛത്തി​സ്ഗ​ഢി​നെ​തി​രെ ഫൈ​ന​ൽ റൗ​ണ്ട് ഉ​റ​പ്പാ​ക്കാ​ൻ മ​ത്സ​രിക്കുന്നത്.

ഇന്ന് വിജയം സ്വന്തമാക്കിയാൽ ഫൈ​ന​ൽ റൗ​ണ്ട് ഏ​റ​ക്കു​റെ ഉ​റ​പ്പി​ക്കാം കേരളത്തിന്. കാരണം, ആ​ദ്യ ര​ണ്ടു ക​ളി​ക​ളി​ലും ഏ​ക​പ​ക്ഷീ‍യ ജ​യം നേ​ടി​യത് കേരളമാണ്. കേ​ര​ള​ത്തി​ന് ഇ​ന്ന് ഛത്തി​സ്ഗ​ഢി​നെ​യും തോ​ൽ​പി​ക്കാ​നാ​യാ​ൽ അത് വലിയ നേട്ടങ്ങളിൽ ഒന്നാകും. ഗ്രൂ​പ്പി​ലെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ആ​റു പോ​യ​ന്റോ​ടെ ഒ​ന്നാ​മ​താ​ണ് നി​ജോ ഗി​ൽ​ബ​ർ​ട്ടും സം​ഘ​വും.

ര​ണ്ടു ക​ളി​ക​ളി​ൽ നാ​ലു പോ​യ​ന്റു​മാ​യി ഗോ​വ ര​ണ്ടാ​മ​തും മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഗു​ജ​റാ​ത്ത് (4) മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. ആ​റു ഗ്രൂ​പ്പി​ലെ​യും ജേ​താ​ക്ക​ളും ഏ​റ്റ​വും മി​ക​ച്ച മൂ​ന്നു ര​ണ്ടാം സ്ഥാ​ന​ക്കാ​രു​മാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കു​ക. ഗു​ജ​റാ​ത്തി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് കേ​ര​ളം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ജ​മ്മു-​ക​ശ്മീ​രി​നെ 6-1നും ​ത​ക​ർ​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top