Kerala

സ്വകാര്യ ബസ് ജീവനക്കാരുടെ ശമ്പളം ഉടന്‍ വര്‍ദ്ധിപ്പിക്കണം- കെ.ടി.യു.സി (എം)

 

കോട്ടയം : സ്വകാര്യ ബസ് ജീവനക്കാരുടെ ശമ്പളം ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്ന് സ്വകാര്യബസ് തൊഴിലാളി യൂണിയന്‍ (കെ.ടി.യു.സി(എം))കോട്ടയം  ജില്ലാ കമ്മറ്റി ബസ്സ് ഉടമകളോട് ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് തൊഴിലാളി കുടുംബങ്ങൾക്ക് വറുതിയുടെ നാളുകൾ ആയിരുന്നു. കോവിഡ് കാലത്ത് തടഞ്ഞു വച്ചിരുന്ന ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നും ജില്ലാ കമ്മിറ്റി  യോഗം ആവശ്യപ്പെട്ടു.

സ്വകാര്യബസ് തൊഴിലാളി യൂണിയന്‍ (കെ.ടി.യു.സി(എം))കോട്ടയം  ജില്ലാ പ്രസിഡന്റായി ജോസ്കുട്ടി പൂവേലില്‍, സെക്രട്ടറിയായി സാബു കാരയ്ക്കല്‍ എന്നിവരെ ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം തെരെഞ്ഞെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top