Kerala

റബ്ബര്‍ വിലയിടിവ് പരിഹരിക്കണം:ബിജു പുന്നത്താനത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പൗര വിചാരണയാത്ര സംഘടിപ്പിക്കുന്നു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗര വിചാരണയാത്ര സംഘടിപ്പിക്കുന്നു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പുന്നത്താനം നയിക്കുന്ന പൗര വിചാരണ യാത്ര ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 8.30ന് രാമപുരം അമ്പലം ജംഗ്ഷനില്‍ നിന്നും ആരംഭിക്കും. കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന റബ്ബർ വിലയിടും തടയണമെന്നും ,റബ്ബറിൻ്റെ വിലയിടിവ് 250 രൂപയായി നിജപ്പെടുത്തണമെന്നും പ്രഖ്യാപിച്ചിട്ടുള്ള തറവില ഉടൻ നൽകണമെന്നുമുള്ള മുഖ്യ ആവശ്യം ഉയർത്തുന്നതിനോടൊപ്പം നിത്യേപയോഗ സാധനങ്ങളുടെ വില Nർദ്ധനവ് തടയണമെന്നും നാടിനെ മദ്യ മയക്ക് മരുന്ന് മാഫിയകളുടെ പിടിയിൽ നിന്നും മോചിപ്പിക്കണമെന്നു മുള്ള ആവശ്യവും സർക്കാരിലെത്തിക്കുന്നതിലേക്കാണ് പൗര വിചാരണ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്

യാത്രയുടെ ഉദ്ഘാടനം കെപിസിസി അച്ചടക്കസമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ജോസഫ് വാഴയ്ക്കന്‍ പതാക കൈമാറും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. നേതാക്കളായ അഡ്വക്കേറ്റ് ടോമി കല്ലാനി, ഫിലിപ്പ് ജോസഫ് , തോമസ് കല്ലാടന്‍ , കെ കുര്യന്‍ കട്ടക്കയം, സി.റ്റി രാജന്‍, ജേക്കബ് അല്‍ഫോന്‍സ് തുടങ്ങിയവര്‍ സംസാരിക്കും.

രാവിലെ 9 30ന് രാമപുരം ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന യാത്ര പിഴക് , നീലൂര്‍ , മേലുകാവുമറ്റം , മേലുകാവ് , മേച്ചാല്‍, മൂന്നിലവ് ,തലനാട് ,കളത്തൂക്കടവ് , പനക്കപാലം , ഭരണങ്ങാനം, പ്രവിത്താനം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം അഞ്ചിന് കൊല്ലപ്പള്ളി ജംഗ്ഷനില്‍ സമാപിക്കും. സമാപന സമ്മേളനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി കെ സി ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. കെപിസിസി വക്താവ് ബി ആര്‍ എം ഷഫീര്‍ മുഖ്യപ്രഭാഷണം നടത്തും. ജോയിസ് സ്‌കറിയ , ആര്‍ സജീവ് , ചാക്കോ തോമസ് , ആര്‍ പ്രേംജി , ലാലി സണ്ണി തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് അഡ്വ ബിജു പുന്നത്താനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top