Education

രാമപുരം മാർ അഗസ്തിനോസ് കോളേജിൽ പരിശീലന ക്‌ളാസ് നടത്തി

പാലാ :രാമപുരം :രാമപുരം മാർ അഗസ്തിനോസ് കോളേജ് ഉന്നത് ഭാരത് അഭിയാൻ സ്‌കീമിന്റെ ഭാഗമായി
രാമപുരം ഗ്രാമ പഞ്ചായത്തും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) സംയുക്തമായി മാർ അഗസ്തിനോസ് കോളേജിൽ വച്ച് നടത്തിയ നൈപുണിയ സ്‌കിൽ ടെവേലോപ്മെന്റ്റ് ട്രെയിനിങ് പ്രോഗ്രാമിൽ ( കമ്പ്യൂട്ടർ ആൻഡ് കമ്പ്യൂട്ടിങ്) 35 കുടുംബശ്രീ അംഗങ്ങൾ
വിജയകരമായി പഠനം പൂർത്തീകരിച്ചു .

 

കോഴ്സ് പൂർത്തീകരിച്ചവർക്കു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു നടത്തിയ യോഗം കോളേജ് മാനേജർ റവ .ഡോ .ജോർജ് വർഗ്‌ഗീസ് ഞാറക്കുന്നേൽ ഉദ്‌ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് , വൈസ് പ്രസിഡന്റ്ജോഷി കുമ്പളത്തുങ്കൽ, പഞ്ചായത്ത് അംഗങ്ങളായ മനോജ് ചീങ്കല്ലേൽ, സൗമ്യ സേവ്യർ , അമ്മിണി കെ ൻ . രജി ജയൻ കോഓർഡിനേറ്റർ ആഷ മരിയ പോൾ അധ്യാപകരായ ജോസ് ജോസഫ് അരുൺ കെ എബ്രഹാം , ജാസ്മിൻ ആന്റണി, ജിതിൻ റോബിൻ തുടങ്ങിയർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top