കോട്ടയം : എസ്എഫ്‌ഐ വിദ്യാര്‍ത്ഥി സംഗമം കൂട്ടയടിയില്‍ കലാശിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കര മൈതാനത്ത് നടന്ന പരിപാടിയെ തുടര്‍ന്നാണ് പരസ്പരം കൈയ്യേറ്റവും അടിപിടിയും പരസ്യമായി അരങ്ങേറിയത്.കടുത്തുരത്തി, നാട്ടകം പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളാണ് തിരുനക്കരയിലെ ജോസ്കോ ജൂവലറിയുടെ മുന്നില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

പരസ്പ്പരം പച്ചത്തെറി വിളിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി വഴിയാത്രക്കാര്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കള്‍ക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു.ഗതാഗത തടസം ഉള്‍പ്പടെ ഉണ്ടാക്കി അരമണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ കയ്യാങ്കളിയിലേര്‍പ്പട്ടിട്ടും സെന്‍ട്രല്‍ ജംഗ്ഷനില്‍ ഉണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി നിന്നതല്ലാതെ വിഷയത്തില്‍ ഇടപെടാന്‍ തയാറായില്ല. പിന്നീട് എസ്എഫ്എ യുടെ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തിയാണ് സംഘര്‍ഷം ഒതുക്കി തീര്‍ത്തത്.സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം എന്ന മുദ്രാവാക്യം എസ് എഫ് ഐ കൊടിയിൽ ആലേഖനം ചെയ്തിട്ടുണ്ടെങ്കിലും തമ്മിലടിക്കാനുള്ള സ്വാതന്ത്ര്യവും അതിലുണ്ടെന്നാണ് പൊതുസംസാരം.അങ്ങനെയൊരു തമ്മിലടി അവിടെ ഉണ്ടായിട്ടില്ലെന്നും മാധ്യമ സൃഷ്ട്ടി ആണെന്നുമുള്ള പ്രചാരണവും നടക്കുന്നുണ്ട്.

