വയനാട്: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ.എബ്രഹാം അറസ്റ്റില്‍. ഇന്നലെ കെ.കെ.എബ്രഹാമിനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി ചോദ്യം ചെയ്തിരുന്നു. ശേഷം ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് എബ്രാഹിമിന്റേത്. ഇതിന് മുന്‍പ് പ്രാദേശിക കോണ്‍ഗ്രസ് നേതാവും എബ്രാഹാമിന്റെ ബിനാമിയുമായ സജീവന്‍ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.കെ. എബ്രാഹാമിനെ കസ്റ്റഡിയിലെടുത്തത്. ബാങ്ക് വായ്പാ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ കെ.കെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.

