ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു ഭീകരനെ വധിച്ചതായി സേന അറിയിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടല്‍.

മൈസര്‍ അഹമ്മദ് ദര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഭീകരസംഘടനായ ദി റെസിസ്റ്റന്റ് ഫ്രന്റിന്റെ പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരര്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയായിരുന്നു അക്രമണം. വെടിവയ്പില്‍ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നിന്ന് തോക്കുകളും മറ്റു ആയുധങ്ങളും കണ്ടെത്തി. മറ്റു ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.
കശ്മിരില്‍ സമീപകാലത്തായി നിരവധി തവണയാണ് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടല്‍ നടത്തുന്നത്.ഇതിനിടെ അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരുക്കേറ്റു. സാംബെയിലെ നിയന്ത്രണരേഖയിലായിരുന്നു വെടിവയ്പ്പ്.

