Politics

സിനിമാ നടിയുടെ കവിള് പോലെ മിനുസമുള്ളതാണ് എന്റെ മണ്ഡലത്തിലെ റോഡ്,ആലങ്കാരിക ഭാഷ പറഞ്ഞു വെട്ടിലാവുന്നവർ ഏറെ

 

രാഷ്ട്രീയക്കാർ കയ്യടി നേടാൻ സിനിമാതാരങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന വിടുവായിത്തം  വരുത്തുന്ന പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല.തന്റെ മണ്ഡലത്തിലെ റോഡുകൾ സിനിമ നടിയുടെ കവിളുകൾ പോലെയാണ് എന്ന് പറഞ്ഞാണ് ആസന്നമായ തെരെഞ്ഞെടുപ്പിൽ രാഷ്ട്രീയക്കാർ വെട്ടിലാവുന്നത്. ഏറ്റവുമൊടുവിൽ, ജംതാരയിലെ റോ‍ഡുകൾ ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ കവിളുകളെക്കാൾ മിനുസമുള്ളതാക്കുമെന്ന കോൺ​ഗ്രസ് എംഎൽഎ ഇർഫാൻ അൻസാരിയുടെ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കി. അൻസാരിയുടെ റോഡ് പ്രതിജ്ഞ സംബന്ധിച്ച വിഡിയോ മണ്ഡലത്തിലെ വോട്ടർമാരുടെ ഫോണുകളിലെല്ലാം എത്തിക്കഴിഞ്ഞു.ചലച്ചിത്ര നടി കങ്കണ റനൗട്ടിന്റെ കവിളുകളെക്കാൾ മിനുസമുള്ളതായിരിക്കും ജംതാരയിലെ റോഡുകളെന്ന് ഞാൻ ഉറപ്പ് നൽകുന്നു. 14 ലോകോത്തര റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കും. ചക്കചക് സദ്കെ ബനേ​ഗീ..യേ കാം ഹേ ഇർഫാൻ അൻസാരി കാതന്റെ മണ്ഡലത്തിൽ 14 ലോകോത്തര റോഡുകൾ നിർമിക്കുമെന്ന് പറയുന്നതിനിനിടെയാണ് കോൺ​ഗ്രസ് നേതാവിന്റെ വാക്കുകൾ അതിരുവിട്ടത്.

 

ജാർഖണ്ഡിലെ മുൻ ബിജെപി മുഖ്യമന്ത്രി രഘുബർദാസിന്റെ കാലത്ത് ​ഗ്രാമീണ റോഡുകൾ ഒരിക്കലും ഒരിക്കലും വികസിപ്പിക്കില്ലായിരുന്നുവെന്നു കോൺ​ഗ്രസ് എംഎൽഎ അരോപിച്ചു. പൊടിപടലങ്ങൾ മൂലം ജനങ്ങൾ പലതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നും പുതിയ സർക്കാർ തദ്ദേശവാസികളുടെ വികസന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദേഹം പറഞ്ഞു. ഹേമന്ത് സോറൻ സർക്കാർ 14 റോഡുകൾക്ക് അം​ഗീകാരം നൽകി. ടെൻഡർ നടപടി തുടങ്ങിയ റോഡുകളുടെ നിർമാണം ഉടൻ തുടങ്ങും.ഏറെ നേരം മാസ്ക് ധരിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് ഇർഫാൻ അൻസാരി പറഞ്ഞത് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഡോക്ടറായ എംഎൽഎയുടെ മാസ്ക് പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് കങ്കണയുടെ കവിളുപൊലൊരു റോഡ് വിശേഷണം.

മാസ്ക്കുകൾ ഏറെ നേരം ഉപയോ​ഗിക്കുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡ് ശ്വസിക്കുന്നതിനു കാരണമാവുന്നു. ഒരേ മാസ്കുകൾ അധിക നേരം ധരിക്കാൻ പാടില്ല. ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ പറയുന്നത് നീണ്ട മാസ്ക് ഉപയോഗം പാടില്ല എന്നതാണ്. ആൾക്കൂട്ടത്തിൽ മാസ്ക് ധരിക്കണം. കോവിഡ് മൂന്നാം തരം​ഗത്തിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ആഞ്ചാറു ദിവസത്തിനുള്ളിൽ രോ​ഗ ലക്ഷണങ്ങൾ ഭേദമാകുമെന്ന് ഡോ. ഇർഫാൻ അൻസാരി പറഞ്ഞു.

 

തന്റെ നിയമസഭാ മണ്ഡലമായ ജംതാരയിലെ റോഡുകളെ കങ്കണയുടെ കവിളിനോട് ഉപമിച്ച വിവാദത്തിന് തിരികൊളുത്തിയതോടെ വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും അൻസാരിക്കെതിരെ വാളെടുത്തു കഴിഞ്ഞു. എംഎൽഎ പരസ്യമായി മാപ്പു പറയണമെന്നാണ് ഇവരുടെ ആവശ്യം. എംഎൽഎക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോലം കത്തിക്കൽ വരെയെത്തി ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം. രാജ്യത്തെ സൈബർ തട്ടിപ്പിന്റെ ഈറ്റില്ലമാണ് ജാർഖണ്ഡിലെ ജംതാര ജില്ല.

 

 

ഹൈവേകളെയും റോഡുകളെയും സിനിമ താരങ്ങളുടെ തൊലിയും കവിളുമായി താരതമ്യപ്പെടുത്തുന്നത് എല്ലാകാലത്തും രാഷ്ട്രീയക്കാരുടെ പ്രിയമായിരുന്നു. 2021 നവംബറിൽ പുതുതായി നിയമിതനായ രാജസ്ഥാൻ മന്ത്രിയും കോൺ​ഗ്രസ് എംഎൽഎയുമായ രാജേന്ദ്ര സിങ് ​ഗുധ സംസ്ഥാനത്തെ റോഡുകളെ കത്രീന ക്രൈഫിന്റെ കവിളുമായി താരതമ്യപ്പെടുത്തി നടത്തിയ പരാമർശങ്ങൾ വൈറലായതിനെത്തുടർന്ന് വിവാദം സൃഷ്ടിച്ചിരുന്നു.

 

റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെയാക്കണമെന്ന് പറഞ്ഞതായാണ് ആദ്യം വാർത്ത പുറത്തുവന്നത്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം അദേഹം തന്നെ തിരുത്തി. ‘ഇല്ല, ഹേമമാലിനിക്ക് വയസ്സായി’. യോ​ഗത്തിൽ പങ്കെടുത്തവരോട് മന്ത്രി ചോദിച്ചു – ‘ഇപ്പോൾ സിനിമയിൽ പ്രശസ്തയായ നടി ആരാണ്?’ ആളുകൾ കത്രീനയുടെ പേര് പറഞ്ഞപ്പോൾ മന്ത്രി പറഞ്ഞു – ‘എങ്കിൽ എന്റെ ​ഗ്രാമത്തിലെ റോഡുകൾ കത്രീന ക്രൈഫിന്റെ കവിൾ പോലെയാക്കണം.’

 

 

മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന ശിവസനാ നേതാവുമായ ​ഗുലാബ്രറാവു പാട്ടീലിന് തന്റെ മണ്ഡലത്തിലെ റോഡുകളെ ഹേമമാലിനിയുടെ കവിളിനോട് ഉപമിച്ച പരാമർശത്തിൽ സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടലിനെത്തുടർന്ന് മാപ്പ് പറയേണ്ടിവന്നു. 2019ൽ കോൺ​ഗ്രസ് നേതാവ് പി.സി. ശർമ മധ്യപ്രദേശിലെ റോ‍ഡുകളെ ബിജെപി നേതാവ് കൈലാസേ വിജയവർ​ഗിയുടെ കവിളുമായി താരതമ്യം ചെയ്തു. കോൺ​ഗ്രസ് സർക്കാർ അവയെ ഹേമമാലിനിയുടെ കവിളുകൾ പോലെയാക്കുമെന്ന് പറഞ്ഞത് ഏറെ കോലാഹലത്തിന് ഇട നൽകി.2005ൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവും സമാനമായ പ്രസ്താവനയിലുടെ വിവാദപുരുഷനായി. ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമാർന്നതായി മാറ്റുമെന്ന് അന്ന് അദേഹം പറഞ്ഞപ്പോൾ ഉണ്ടായ പൊല്ലാപ്പുകൾ കുറച്ചൊന്നുമല്ലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top