Kerala

സമുദയത്തിന്റെ നിലപാട് രാഷ്ട്രീയ നേതാക്കൾ നിശ്ചിയിക്കേണ്ടതില്ല : കത്തോലിക്കാ കോൺഗ്രസ്

 

പാലാ : സമുദായത്തിന്റെ നിലപാട് രാഷ്ട്രീയ നേതാക്കൾ തീരുമാനിക്കേണ്ടതില്ലന്നും ആവശ്യ സമയത്ത് യുക്തവും ശക്തവുമായ നിലപാട് സ്വീകരിക്കാൻ സമുദായം സജ്ജമാണന്നും കത്തോലിക്കാ കോൺസ് പാലാ രൂപത നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തകർന്നടിഞ്ഞ റബ്ബർ കർഷകരുടെ ദീന രോദനമാണ് മാർ. ജോസഫ് പാംപ്ലാനി പ്രകടിപ്പിച്ചത്. റബ്ബർ കർഷകരെ നിരന്തരം അവഗണിക്കുന്ന രാഷ്ട്രീയ പാർട്ടികളും നേതാക്കളും നടത്തുന്നത് കർഷക വഞ്ചനായാണ് . രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കർഷക സമ്മളനങ്ങൾ പ്രഹസനങ്ങളായി മാറി.

സംസ്ഥാന സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ റബ്ബർ കർഷകന് വേണ്ടി നീക്കി വച്ച 600 കോടി രൂപയിൽ ഒരു പൈസ പോലും കർഷകന് ലഭ്യമാക്കിയില്ല. 250 രൂപ അടിസ്ഥാന വില നൽകുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തെക്കുറിച്ച് കുറ്റകരമായ മൗനം പുലർത്തുന്നു.കേന്ദ്രം ഭരിച്ചരണ്ടാം യു.പി.എ.സർക്കാർ കേരളത്തിലെ റബർ കർഷകരോട് കാണിച്ച ദ്രോഹങ്ങൾ കർഷകർ വിസ്മരിക്കില്ല.കേന്ദ്ര ഭരിക്കുന്ന ബി. ജെ. പി. സർക്കാർ നികുതിയിളവുകൾ വ്യാപകമാക്കി അനിയന്ത്രിതമായ ഇറക്കുമതി തുടരുകയാണ്.

കടുത്ത നികുതി നിർദ്ദേശങ്ങൾ കാരണവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലവും ജീവിതം ദുസഹമായ റബ്ബർ കർഷകർ, റബറിന് ന്യായവില ലഭ്യമാക്കുന്ന സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും പിന്തുണക്കാൻ തയ്യാറാകും. ജനാധിപത്യ വ്യവസ്ഥയിൽ പ്രതിഷേധങ്ങൾ വോട്ടായി മാറുക സ്വഭാവികമാണന്ന് പ്രസിഡന്റ് ഇമ്മാനുവൽ നിധീരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഭിപ്രായപ്പെട്ടു. സ്വർണ്ണ കള്ളക്കടത്തിലൂടെയും കള്ളപ്പണ ഇടപാടുകളിലൂടെയും കേരളത്തിലേക്ക് എത്തുന്ന കോടിക്കണക്കന് രൂപ കേരളത്തിൽ സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയും കർഷകന്റെയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും പണത്തിന് മൂല്യമില്ലാതാക്കുകയും ചെയ്യുന്നു.

സ്വർണ്ണ കള്ളക്കടത്തും കള്ളപ്പണ ഇടപാടുകളും നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ അതീവ ജാഗ്രത പുലർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, സഭാ വക്താവ് സാജു അലക്സ് തെങ്ങുംപള്ളിക്കുന്നേൽ, രൂപത ട്രഷറർ അഡ്വ ജോൺസൺ വീട്ടിയാങ്കൽ എന്നിവർ സംസാരിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top