Kerala

പ്രധാനമന്ത്രിയുടെ കേരള സന്ദ‍ർശനം; കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കരുതൽ തടങ്കലില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദ‍ർശനത്തിലെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. കോൺഗ്രസ് പ്രവർത്തകരെ പുലർച്ചെ വീടുകളിൽ എത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാർ, ഷെബിൻ ജോർജ്, അഷ്കർ ബാബു, ബഷീർ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്.

 

പ്രധാനമന്ത്രിയുടെ സന്ദ‍ർശനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തും. വൈകിട്ട് അഞ്ചുമണിക്ക് കൊച്ചി നാവികവിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. അവിടെ നിന്നാണ് 1.8 കിലോ മീറ്റർ ദൂരത്തിൽ റോഡ് ഷോ തുടങ്ങുയത്. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളും നിയന്ത്രിക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാൻ എത്തുമെന്നാണ് കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top