Crime

പട്ടാപ്പകൽ പാലായിൽ മദ്യപ വിളയാട്ടം:സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോകൾ., കാർ ഇടിച്ചു തെറിപ്പിച്ചു

പാലാ :പട്ടാപ്പകൽ പാലായിൽ മദ്യപ വിളയാട്ടം:മദ്യപിച്ചു മദോന്മത്തനായ കാർ ഉടമ രണ്ടു ഓട്ടോ റിക്ഷകൾ ഇടിച്ചു തെറിപ്പിച്ചു.പാലാ ട്രാൻസ്‌പോർട്ട് ബസ് സ്റ്റാന്റിനടുത്തുള്ള ഓട്ടോ  റിക്ഷാ സ്റ്റാൻഡിലാണ് സംഭവം നടന്നത്.12 മണിയോടെയാണ് മദ്യപൻ ഓടിച്ചിരുന്ന  കാർ, സ്റ്റാൻഡിൽ കിടന്ന രണ്ട് ഓട്ടോ റിക്ഷകൾക്കിട്ട് നിയന്ത്രണം വിട്ടു വന്നു ഇ ടിപ്പിച്ചത് .അപ്പോൾ അതുവഴി നടന്നു പോയ രണ്ടു യുവതികളെയും ഇടിപ്പിച്ചിരുന്നു .അവരെ നാട്ടുകാർ ചേർന്ന സ്വകാര്യ ആശുപത്രിയിലാക്കി.ആട്ടോ ഡ്രൈവർമാർ ചോദ്യം ചെയ്തപ്പോൾ കാർ ഉടമ ക്രുദ്ധനാവുകയും തട്ടിക്കയറുകയുമായിരുന്നു.എന്നാൽ ഓട്ടോ ക്കാർ ശാന്തരായി  പോലീസിനെ അറിയിക്കുകയാണുണ്ടായത്.

മദ്യപിച്ചിട്ടുണ്ടായിരുന്ന  കാർ ഉടമ പരസ്പ്പര വിരുദ്ധമായാണ് സംസാരിക്കുന്നത് .കാറിൽ രണ്ടു കുപ്പി മദ്യവും കാണാൻ കഴിഞ്ഞു.ഓട്ടം ഇല്ലായിരുന്നതിനാൽ ഓട്ടോ ഡ്രൈവർമാർ തണലത്തേക്കു മാറിയതിനാൽ കൂടുതൽ അപകടം ഒഴിവായി.കുറച്ചു നേരത്തെ വാക്ക് തർക്കത്തിന് ശേഷം കാർ ഉടമയുടെ ബന്ധുവാണെന്നു അവകാശപ്പെട്ട ഒരു യുവതി എത്തി കാർ ഓടിച്ചിരുന്നത് താൻ ആണെന്ന് ആവകാശപ്പെട്ടു..എന്നാൽ ചേച്ചി ഒന്ന് കാർ ഓടിച്ചേ എന്ന് നാട്ടുകാർ പറഞ്ഞപ്പോൾ യുവതിക്ക് കാർ ഓടിക്കുവാൻ കഴിഞ്ഞില്ല.പോലീസ് സ്ഥലത്തെത്തി കാർ സ്റ്റേഷനിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top