Crime

അടക്ക മോഷ്ടിച്ചെന്ന് ആരോപണം; മാനസികവെല്ലുവിളി നേരിടുന്നയാൾക്ക് ക്രൂരമർദ്ദനം

പാലക്കാട്‌: അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്ന ശ്രീകൃഷ്ണപുരം സ്വദേശി മുരളീധരന് ക്രൂരമർദ്ദനം. അടക്ക മോഷ്ടിച്ചതിന് കെട്ടിയിട്ടെന്ന് പ്രദേശത്തെ സ്ഥലമുടമ സഹോദരനെ വിളിച്ചു പറഞ്ഞു.

പരിക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാർ ആണ് ആശുപത്രിയിൽ എത്തിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top