Kerala

പാലാ നഗരസഭ :പ്രതിപക്ഷത്തോട് ഉത്തര കൊറിയൻ ഏകാധിപധിയായ കിം ജോം ഉന്നിൻ്റെ സമീപനമാണ് ചെയർമാൻ പുലർത്തുന്നത് :സിജി ടോണി

പാലാ നഗരസഭയിലെ പ്രതിപക്ഷ വാർഡുകൾക്ക് 9 ലക്ഷം രൂപയും ഭരണപക്ഷത്തെ കൗൺസിലർമാർ പ്രതിനിധീകരിക്കുന്ന വാർഡുകൾക്ക് 14 ലക്ഷവും ചില വാർഡുകൾക്ക് 20 ലക്ഷവും അനുവദിക്കാൻ എടുത്ത ഇന്നത്തെ കൗൺസിൽ തീരുമാനം തികഞ്ഞ അനീതിയാണെന്ന് കൗൺസിലർ സിജി ടോണി തോട്ടത്തിൽ കോട്ടയം മീഡിയാ യോട് പറഞ്ഞു.

 

 

തൻ്റെ വാർഡിലെ പ്രധാന റോഡായ കൊച്ചിടപ്പാടി – കവീക്കുന്ന് റോഡ് എന്താണ് നന്നാക്കാത്തത് എന്ന് ചോദിക്കുന്നവരോട് ഭരണനേത്യത്വത്തിൻ്റെ തിരിച്ചു വ്യത്യാസം കൊണ്ട് എന്ന മറുപടിയാണ് പറയാൻ ഉദ്യേശിക്കുന്നത്.തൊട്ടടുത്ത കവീക്കുന്ന് വാർഡിന് കഴിഞ്ഞ വർഷം 22 ലക്ഷം അനുവദിച്ചപ്പോൾ കൊച്ചിടപ്പാടിക്ക് നൽകിയത് കേവലം 7 ലക്ഷം മാത്രമാണ്. ഇന്ന് വീണ്ടും കവീക്കുന്ന് വാർഡിന് 14 ലക്ഷം അനുവദിച്ചപ്പോൾ കൊച്ചിടപ്പാടി വാർഡിന് വെറും 9 ലക്ഷമാണ് വകയിരുത്തിയത്. ഇത് തിരിച്ച് വ്യത്യാസമാണ്.ചെയർമാൻ ഭരണപക്ഷത്തിൻ്റെ മാത്രമല്ല പാലായുടെ ആകെ ചെയർമാനാണ്.

 

പദ്ധതി വിഷയത്തിൽ പ്രതിപക്ഷത്തോട് ഉത്തര കൊറിയൻ ഏകാധിപധിയായ കിം ജോം ഉന്നിൻ്റെ സമീപനമാണ് നഗരസഭ ചെയർമാൻ പുലർത്തിയത്. കൊച്ചിടപ്പാടിയിൽ പ്രതികരിക്കുന്ന ആത്മാഭിമാനമുള്ള നിരവധി കേരളാ കോൺഗ്രസുകാരുണ്ട്. വാർഡിനോടുള്ള നഗരസഭയുടെ അവഗണനയ്ക്ക് തക്ക സമയത്ത് അവർ വേണ്ട മറുപടി നൽകിക്കോളുമെന്നും സിജി ടോണി പ്രതികരിച്ചു.9 ലക്ഷം കൊണ്ട് വാർഡിലെ മുഴുവൻ റോഡിലും ടാറിംഗ് എന്ന അത്ഭുതം സൃഷ്ടിക്കാൻ തനിക്കറിയില്ല എന്നും സിജി പറഞ്ഞു.

 

എന്നാൽ ഇതുകൊണ്ട് പിൻമാറാൻ ഉദ്യേശിക്കുന്നില്ല എന്നും പാലാ നഗരസഭ അവഗണിച്ച കൊച്ചിടപ്പാടി റോഡ് MLA ഫണ്ട് ഉപയോഗിച്ച് ടാറിംഗ് വേലകൾ ചെയ്ത് ഗതാഗത യോഗ്യമാക്കുമെന്നും കൗൺസിലർ സിജി ടോണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top