Kerala

സന്നദ്ധസേവനപ്രവര്‍ത്തനങ്ങളുടെയും സ്നേഹത്തിന്‍റേയും രുചിയുമായി ഇത്തവണയും പ്രിയതാരത്തിന്‍റെ പിറന്നാളാഘോഷിച്ച് പാലാ മോഹൻലാൽ ഫാൻസുകാർ

പാലാ :സന്നദ്ധസേവനപ്രവര്‍ത്തനങ്ങളുടെയും സ്നേഹത്തിന്‍റേയും രുചിയുമായി ഇത്തവണയും പ്രിയതാരത്തിന്‍റെ പിറന്നാളാഘോഷിച്ച് AKMFCWA പാലാ ഏരിയാ കമ്മിറ്റി.ബാലികാശ്രമനിവാസികളോടൊപ്പമാണ് ഇത്തവണ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടന്‍റെ പിറന്നാള്‍ ആഘോഷിച്ചത്. പുലിമുരുകന്‍റെ വിജയാഘോഷവും ഞങ്ങള്‍ പങ്കിട്ടത് ഇവിടെയായിരുന്നു. ഇന്നത് വീണ്ടുമൊരു ഓര്‍മപുതുക്കലായി.

സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പര്‍ അഖില്‍ സി നന്ദന്‍,ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ ജിഷ്ണു, ഏരിയാ കമ്മിറ്റി പ്രസിഡന്‍റ് സുബിന്‍, സെക്രട്ടറി രഞ്ജിത്ത് വിവധ ഏരിയാ കമ്മിറ്റി ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍, മെമ്പേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ട ഞങ്ങളുടെ ലാലേട്ടന് AKMFCWA PALA AREA COMMITTEE യുടെയും ബാലികാശ്രമത്തിന്‍റേയും ഒരായിരം പിറന്നാള്‍ ആശംസകള്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top