Health

ജനറൽ ആശുപത്രിയിൽകോവിഡ് രോഗികൾക്ക് ഇന്നു മുതൽ ഭക്ഷണം ജനകീയ ഭക്ഷണശാലയിൽ നിന്നും നൽകും

 

പാലാ: ഗവ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന എല്ലാ കോവിഡ് രോഗികൾക്കും ഭക്ഷണം ഇന്നുമുതൽ നഗരസഭാ ജനകീയ ഭക്ഷണശാലയിൽ നിന്നും ലഭ്യമാക്കുന്നതാണെന്ന് ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. നിലവിലുണ്ടായിരുന്ന ഭക്ഷണ വിതരണം മാറ്റി ജനകീയ ഭക്ഷണശാലയിൽ നിന്നും നൽകുവാൻ ആരോഗ്യസ്ഥിരം സമിതി ശുപാർശ നൽകിയിരുന്നു. ഇന്ന് ചേർന്ന നഗരസഭാ യോഗം ഇതിന് അംഗീകാരം നൽകി. ഇതിൽ പ്രകാരം മൂന്നു നേരം ഭക്ഷണം ഇവിടെ നിന്നും നൽകും.

 

നഗരസഭയ്ക്ക് നഗരത്തിൽ രണ്ട് ജനകീയ ഭക്ഷണശാലകൾ നിലവിലുണ്ട്.കുടുംബശ്രീ വഴിയാ ണ് ഇവയുടെ നടത്തിപ്പ്.ദിവസേന നൂറു കണക്കിന് പേർ ഇവിടെ നിന്നും ആഹാരം കഴിക്കുന്നുണ്ട്. നഗരസഭാ ചെയർമാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, വിവിധ സമിതി ചെയർമാൻമാരായ,ഷാജു തുരുത്തൻ, നീനാ ചെറുവള്ളി, ബിന്ദു മനു, തോമസ് പീറ്റർ എന്നിവരും മററു കൗൺസിലർമാരും തീരുമാനത്തെ സ്വാഗതം ചെയ്തു.ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ അംഗങ്ങളായ ബിനു പുളിക്കക്കണ്ടം, ഷീബ ജിയോ, ലിസി കുട്ടി മാത്യു എന്നിവരുടെ മേൽനോട്ടത്തിൽനഗരസഭയിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ചുമതലയിൽ ഭക്ഷണം പാഴ്സലായി ആശുപത്രിയിൽ രോഗികൾ എത്തിച്ചു നൽകുമെന്ന് ചെയർമാൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top