Uncategorized

പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ട്രെയിന്‍ പാളം തെറ്റി;നൂറിലധികം പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ് :പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ട്രെയിന്‍ പാളം തെറ്റി . അപകടത്തില്‍ 22 പേര്‍ മരിച്ചു.

നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഷഹ്സാദ്പൂരിനും നവാബ്ഷായ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന സഹാറ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.കറാച്ചിയില്‍ നിന്ന് പാകിസ്ഥാനിലെ പഞ്ചാബിലേയ്ക്ക് പോകുകയായിരുന്ന ഹസാര എക്സ്പ്രസിന്റെ പത്ത് ബോഗികളാണ് പാളം തെറ്റിയത് .

പരിക്കേറ്റവരെ നവാബ്ഷായിലെ പീപ്പിള്‍സ് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രെയിന്‍ പാളം തെറ്റിയതിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല.

അപകടത്തെ തുടര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top