India

ഒഡീഷയില്‍ ഇടിമിന്നലേറ്റ് 10 പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ഖുര്‍ദ: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ ഒഡീഷയില്‍ 10 മരണം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ ആറ് ജില്ലകളിലാണ് ദുരന്തമുണ്ടായത്. ഖുര്‍ദ ജില്ലയില്‍ നാല് പേരും ബൊലാംഗിര്‍ ജില്ലയില്‍ രണ്ടുപേരും ഇടിമിന്നലേറ്റ് മരിച്ചു. അംഗുല്‍, ബൗധ്, ജഗത്സിംഗ്പൂര്‍, ധെങ്കനാല്‍ എന്നീ ജില്ലകളില്‍ നിന്ന് ഒരാള്‍ വീതവും മരിച്ചതായി ഒഡീഷ സ്പെഷല്‍ റിലീഫ് കമ്മീഷണര്‍ അറിയിച്ചു. ഖുര്‍ദയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഭുവനേശ്വര്‍, കട്ടക്ക് എന്നിവയുള്‍പ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചതായി അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top