Education

ഭൂമിയുടെ ഭാവി പുതുതലമുറയുടെ കൈകളിൽ:കാലാവസ്ഥാ ശാസ്ത്രജ്ഞൻ റോക്സി മാത്യു കോൾ

 

 

അരുവിത്തുറ :ഭൂമിയുടെ ഭാവി പുതുതലമുറയുടെ കൈകളിലാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി പൂനയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ റോക്സി മാത്യു കോൾ പറഞ്ഞു. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ തന്നെയാണ് പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്നത്. ചൂട് വർദ്ധിക്കുന്നതോടെ അന്തരീക്ഷത്തിൽ വലിയ തോതിൽ നീരാവി സംഭരിക്കപ്പെടുമെന്നും ഇത് കുമ്പാര മേഘങ്ങളായി മാറുകയും പിന്നീട് മേഘവിസ്ഫോടനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം  പറഞ്ഞു.

 

അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ ഐ.ക്യു.എ.സി കാലാവസ്ഥാ വ്യതിയാനവും അതിജീവനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കോളേജ് മനേജർ വെരി. റവ. ഡോ അഗസ്റ്റ്യൻ പാലയ്ക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. റെജി വർഗ്ഗീസ്സ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ്ജ് പുല്ലുകാലായിൽ, ഐ.ക്യൂ.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ, പരിസ്ഥിതി പ്രവർത്തകൻ ശ്രി. എബി പൂണ്ടികുളം, ഡോ. സുമേഷ് ജോർജ്, ശ്രീ. മിഥുൻ ജോൺ തുടങ്ങിയവരും സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top