Kerala

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഉയരുന്നു

കൊച്ചി :സ്വർണവില റെക്കോർഡിലേക്ക് ഉയരുന്നു. ഇന്ന് വീണ്ടും വില വർധിച്ചു. 4500 രൂപയിൽ നിന്ന് ഇന്നലെ 4530 രൂപയിലേക്ക് ഉയർന്ന സ്വർണ വില, ഇന്ന് ഒരു ഗ്രാമിന് 4570 രൂപയിലാണ് വിപണനം. പവന് 36560 രൂപയാണ് ഇന്നത്തെ സ്വർണ വില. 4495 രൂപയിൽ നിന്ന് 15 രൂപ വർധിച്ച ശേഷം മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം. പിന്നീട് 4525 ലേക്ക് ഉയർന്ന ശേഷമാണ് ഗ്രാമിന് 25 രൂപ കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയാണ് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും ഇന്ന് 320 രൂപയും ഉയർന്നു.

Ad

ഇന്നലെ ഒരു പവൻ സ്വർണത്തിന് 36240 രൂപയായിരുന്നു വില. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 45700 രൂപയാണ്. 400 രൂപയുടെ വർധനവാണ് ഇന്ന് പത്ത് ഗ്രാം സ്വർണത്തിന് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണവിലയിൽ വലിയ വ്യത്യാസമുണ്ടായി. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി സ്വർണ വില കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് 4510 രൂപയിൽ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയർന്ന് 4525 രൂപയായി. ദിവസങ്ങൾക്ക് ശേഷം 4500 ലേക്ക് താഴ്ന്ന സ്വർണ വില ഇടിഞ്ഞതിലും വലിയ വർധനവോട് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഇന്നലെ എത്തി. ഇന്ന് വീണ്ടും പുതിയ ഉയരത്തിൽ സ്വർണ വില എത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top