ആലപ്പുഴ :ട്രെയിനിന് മുന്നിൽ ചാടിയ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ പിതാവും മകനും മരിച്ചു. തീരദേശ പാതയിൽ ചന്തിരൂർ വെളുത്തുള്ളി റെയിൽവേ പാളത്തിൽ ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം. ചന്തിരുർ സ്വദേശി പുരുഷോത്തമൻ, മകൻ മിഥുൻ (25) എന്നിവരാണ് മരിച്ചത്. വാഹനാപകടത്തെ തുടർന്ന് മകൻ ചികിത്സയിലിരിക്കുകയായിരുന്നു.


