റാന്നി :എം ആർ എഫ് ഉദ്യോഗസ്ഥരായ മലയാളി യുവാക്കൾ മുംബൈയിൽ വാഹനാ അപകടത്തിൽ മരിച്ചു. റാന്നി ഇടപ്പാവൂർ യദു ഭവനിൽ എം കെ രാജന്റെ മകൻ രാഹുൽ രാജ്( 32 ) വയനാട് പുൽപ്പള്ളി സ്വദേശി ഡിപിൻ പൈലി എന്നിവരാണ് ശനിയാഴ്ച രാത്രി 11 മണിക്ക് ബൈക്കും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

രാഹുൽ രാജ് മൂന്ന് മാസം മുൻപാണ് വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങിയത്. ഇടപ്പാവൂരിന്റെ പൊതുപ്രവർത്തന മേഖലകളിൽ നിറ സാന്നിദ്ധ്യവും ബാലഗോകുലം, രാഷ്ട്രീയ സ്വയം സേവക സംഘം , സൃഷ്ടി ക്ലബ്, സേവാഭാരതി എന്നീ സംഘടനകളിൽ നേതൃത്വവും വഹിച്ചിരുന്നു രാഹുല്‍. സതീദേവിയാണ് മാതാവ്. ഭാര്യ: മേഘ മോഹൻ, മകൻ: നവനീത് കൃഷണ. സംസ്കാരം പിന്നീട്.

