സമര പ്രഖ്യാപന കൺവൻഷൻ

ഇരവിപേരൂർ: സിൽവർലൈൻ വിരുദ്ധ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തി. ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് മുരുകേഷ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ, ജോർജ് മാമ്മൻ കൊണ്ടൂർ, അനീഷ് വരിക്കണ്ണാമല, പി.എസ്. വിജയൻ, കെ.ആർ. പ്രസാദ്, സുനിൽ മറ്റത്ത്, അനീഷ് വി. ചെറിയാൻ കുറ്റിയിൽ , അനിൽ ബാബു, കെ.എൻ. രവീന്ദ്രൻ, പ്രേം സാഗർ, അഡ്വ. വി.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.കല്ലിടൽ എന്തു വില കൊടുത്തും തടയാൻ യോഗം തീരുമാനിച്ചു. ഇരകൾക്ക് നിയമസഹായത്തിനായി ലീഗൽ സെൽ രൂപീകരിച്ചു.

