
പാലാ :എഴാച്ചേരി :തിരുവാതിര മഹോത്സവ ഭാഗമായി ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നാളെ രാവിലെ (20.12) വിശേഷാല്‍ പൂജകള്‍ നടക്കും. 6.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 8.30 ന് രുദ്രാഭിഷേകവും വിശേഷാല്‍ പൂജകളും നടക്കും.ശിവപാര്‍വ്വതിമാര്‍ ഒരേ ശ്രീകോവിലില്‍ വാഴുകയും ഇതില്‍ ദേവിക്ക് പ്രാധാന്യമേറുന്നതുമായ കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ രുദ്രാഭിഷേകം ഏറെ വിശേഷപ്പെട്ടതാണ്. രുദ്രാഭിഷേക ദര്‍ശനത്തിനായി നിരവധി ഭക്തരാണ് തിരുവാതിര നാളില്‍ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്.9.30 ന് പ്രസാദവിതരണവുമുണ്ട്. രുദ്രാഭിഷേകത്തിനും വിശേഷാല്‍പൂജകള്‍ക്കും മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.

