
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. കന്നഡയില്‍ നിന്നും മലയാളത്തിലെത്തിയെ നടി ചുരുക്കും ചില ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇപോഴിതാ മേഘ്‍ന രാജിനെ കണ്ടുമുട്ടിയതിനെ കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയ താരം നവ്യാ നായര്‍. മേഘ്‌നയെ കാണാൻ എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. നിന്നെ ‘ഹഗ്’ ചെയ്യാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. കാണാനായതില്‍ സന്തോഷമുണ്ട്. ദൃശ്യ 2 ന്റെ പ്രീമിയറിൽ വെച്ചാണ് മേഘ്‍ന രാജിനെ കണ്ടത്. ലവ് യു എന്നും നവ്യാ നായര്‍ എഴുതിയിരിക്കുന്നു. ദൃശ്യം രണ്ട് കന്നഡയില്‍ നവ്യാ നായരാണ് നായിക. പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ‘ദൃശ്യ’ എന്ന ചിത്രവും ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് നിര്‍മിച്ചത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

