Health

കുട്ടികൾക്കായുള്ള കൊവിഡ് വാക്‌സിൻ ആറ് മാസത്തിനുള്ളിൽ : സെറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി :ആറ് മാസത്തിനുള്ളിൽ കുട്ടികൾക്കായുള്ള കൊവിഡ് വാക്‌സിനായ നൊവാക്‌സ് അവതരിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു പൂനവാല. വാക്‌സിൻ ഇപ്പോൾ അവസാന ഘട്ട പരീക്ഷണത്തിലാണ്.

Ad

മൂന്ന് വയസ്സ് വരെയുള്ള കുട്ടികളിൽ മികച്ച ഫലമാണ് വാക്‌സിൻ കാണിക്കുന്നതെന്നും പൂനവാല അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. പ്രതിവർഷം 1.5 ബില്യൺ ഡോസ് വാക്‌സിനാണ് ഇവർ നിർമിക്കുന്നത്. 165 രാജ്യങ്ങളിലേക്ക് വാക്‌സിൻ വിതരണം ചെയ്യുന്നുണ്ട്. കൊവിഷീൽഡ്, സ്പ്ടുനിക് വി ഷോട്ടുകളും സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്‌സിനുകളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top