Kerala

യുവജനങ്ങൾക്ക് ആവേശമായി കെ.സി.വൈ.എൽ അതിരൂപത വാർഷികവും കരോൾ ദൃശ്യാവിഷ്കാര മത്സരവും

 

കോട്ടയം :ഞീഴൂർ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എൽ) സംഘടനയുടെ 2020-2021 പ്രവർത്തനവർഷ സമാപനത്തോടനുബന്ധിച്ച് അതിരൂപതാ വാർഷികവും കരോൾ ദൃശ്യാവിഷ്ക്കാരമത്സരവും ഞീഴൂർ ഉണ്ണിമിശിഹാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. വാർഷിക സമ്മേളനം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനംചെയ്തു. ക്നാനായ സമുദായത്തിൻറെ പരിശുദ്ധിയും ,പവിത്രതയും ,അതിൻറെ പരിപാവനതയും ,പൈതൃകവും നിലനിർത്തിക്കൊണ്ടുതന്നെ മുന്നോട്ടുപോകുമെന്നും ,ലോകം മുഴുവൻ കോവിഡ്-19ന്റെ ആക്രമണത്തിൽ തകർന്നു നിൽക്കുമ്പോഴും മടികൂടാതെ കർമ്മനിരതരായി സാഹചര്യങ്ങൾക്കൊത്ത് ഉയർന്ന് വിവിധങ്ങളായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് ഏവരുടെയും പ്രശംസ പിടിച്ചു പറ്റുവാൻ സംഘടനയ്ക്ക് സാധിച്ചുവെന്നും അഭി. പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ പറയുകയുണ്ടായി.

 

കെ.സി.വൈ.എൽ അതിരൂപത പ്രസിഡൻറ്  ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.സി വൈ.എൽ അതിരൂപത ചാപ്ലയിൻഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖ സന്ദേശം നൽകി. ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ, വൈസ് പ്രസിഡണ്ട് ജോസുകുട്ടി ജോസഫ് താളിവേലിൽ, യൂണിറ്റ് ചാപ്ലയിൻ ഫാദർ സജീ മെത്താനത്ത്, ഫൊറോനാ ചാപ്ലയിൻ ഫാദർ ജിബിൻ കീച്ചേരിയിൽ,കെ.സി.ഡബ്ള്യൂ. എ. പ്രസിഡണ്ട് ശ്രീമതി ലിൻസി രാജൻ, അതിരൂപത ഡയറക്ടർ ശ്രീ.ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി. ലേഖ എസ്.ജെ.സി, ജോയിൻറ്സെക്രട്ടറി അമൽ എബ്രാഹം,യൂണിറ്റ് പ്രസിഡണ്ട് നിഖിൽ റെജി തത്തംകുളം തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

 

15 ടീമുകൾ പങ്കെടുത്ത കരോൾ ദൃശ്യാവിഷ്കാര മത്സരത്തിൽ നീണ്ടൂർ, അരീക്കര, ഞീഴൂർ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 2020-2021 പ്രവർത്തന കാലത്തെ ഏറ്റവും മികച്ച യൂണിറ്റായി നീണ്ടൂർ യൂണിറ്റിനേയും രണ്ടാമത്തെ മികച്ച യൂണിറ്റായി നീറിക്കാട് യൂണിറ്റിനെയും മൂന്നാമത്തെ മികച്ച യൂണിറ്റായി പുന്നത്തുറയെയും തിരഞ്ഞെടുത്തു.കോട്ടയം അതിരൂപതയിലെ മികച്ച ഫൊറോന കളായി ഇടയ്ക്കാട്ട്, ചുങ്കം, കടുത്തുരുത്തി ഫൊറോനകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഫൊറോനകളിലെ മികച്ച യൂണിറ്റുകളായി കരിങ്കുന്നം, നീറിക്കാട്, കുറുപ്പുന്തറ, നീണ്ടൂർ, പിറവം, പടമുഖം, പുന്നത്തുറ, മോനിപ്പള്ളി, കുറ്റൂർ യൂണിറ്റുകളെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫികളും മാർ മാത്യു മൂലക്കാട്ട് പിതാവ് വിതരണംചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top