കടപ്ലാമറ്റം : മാറിടത്തിന് അക്ഷര വെളിച്ചമായി പുതിയ ലൈബ്രറി കെട്ടിടത്തിന് തറക്കല്ലിട്ടു .കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് 6-ാം വാർഡിൽ നാട്ടിലെ ഏക വായനശാല ആയ മാറിടം പബ്ലിക് ലൈബ്രറിയുടെ ശിലാസ്ഥാപനം വായനശാല അങ്കണത്തിൽ നടത്തപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജീന സിറിയക് അധ്യക്ഷത വഹിച്ച ചടങ്ങിൽ കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോയി കല്ലുപുര ഉദ്ഘാടനം നിർവ്വഹിച്ചു.

ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബൈജു ജോൺ പുതിയിടത്ത് ചാലിൽ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. കഴിഞ്ഞ കുറെ കാലങ്ങളായി അടഞ്ഞുകിടന്ന നമ്മുടെ സ്ഥാപനം പൂർവ്വാധികം ശക്തമായി തിരിച്ചുവരവിന്റെ പാതയിലാണ് ആയതിലേക്കും തുടർന്നുള്ള പ്രവർത്തനങ്ങളിലും നിങ്ങൾ ഏവരുടെയും സാന്നിധ്യ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ജന നേതാക്കൾ പറഞ്ഞു.പി എം ജോസഫ് പുള്ളോലിയ്ക്കൽ റോജൻ ചളുക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

