അടിമാലി :പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി ബിബി (32) നെയാണ് അടിമാലി എസ്.ഐ അബ്ദുൾ കനിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നാളുകളായി ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് ശല്യം ചെയ്യുന്നു. ഈ മാസം 12 ന് ഇയാളുടെ കഴുത്തിൽ കിടന്ന കൊന്തമാല ഊരി പെൺകുട്ടിയുടെ കഴുത്തിൽ അണിയാൻ ശ്രമിച്ചിരുന്നു.

വെള്ളിയാഴ്ച വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തി കൈയിൽ കയറി പിടിച്ചു. കുട്ടി ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി വിവരം അധ്യാപികയെ അറിയിച്ചു. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തി യുവാവിനെ പിടികൂടി. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

