Kerala

നവ കേരള സദസ്; പണം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ തീരുമാനിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത്

പത്തനംതിട്ട: നവകേരള സദസിന് പണം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ അടിയന്തിര യോഗം വിളിച്ചു കോന്നി ബ്ലോക്ക് പഞ്ചായത്തും. രാവിലെ 12.30 ന് ആണ് യോഗം. നവകേരള സദസ്സിന് പണം അനുവദിച്ചത് വിവാദമായതിന് പിന്നാലെ ഡിസിസി പ്രസിഡന്റ് അടിയന്തരമായി യോഗം ചേർന്ന് തീരുമാനം തിരുത്താൻ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം തിരുവല്ല മുൻസിപ്പാലിറ്റിയും യോഗം ചേർന്ന് പണം നൽകാനുള്ള തീരുമാനം പിൻവലിച്ചിരുന്നു. അത് ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ കയ്യാങ്കളിയിലേക്കും കടന്നിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തത് പുനഃപരിശോധന തീരുമാനത്തിന് തിരിച്ചടിയായേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top