Uncategorized

റഷ്യ യുക്രെയിനെ അടിച്ചാൽ തിരിച്ചടിക്കാൻ നാറ്റോ സഖ്യ രാഷ്ട്രങ്ങൾ തയ്യാറെടുക്കുന്നു

 

വാഷിംഗ്ടൺ: റഷ്യ യുക്രെയിനെ ആക്രമിച്ചാൽ ഉടൻ തന്നെ തിരിച്ചടിക്കാൻ തയ്യാറായി നാറ്റോ സഖ്യ രാഷ്ട്രങ്ങൾ.യു.എസ് ആർമിയിലെ 8500 സൈനികരോട് തയ്യാറായിരിക്കാൻ അമേരിക്കൻ ഭരണകൂടം ഉത്തരവിട്ടു. യുക്രെയിൻ അതിർത്തിയിൽ ഏത് നിമിഷവും റഷ്യ ആക്രമിക്കാൻ ഉള്ള സാധ്യത മുന്നിൽ കണ്ടാണ് അമേരിക്ക സൈനികർക്ക് മുന്നറിയിപ്പ് നൽകിയത്.

അടിയന്തിര പ്രതികരണ സേന എന്നാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചത്.യുദ്ധം ആസന്നമായാൽ പ്രതികരിക്കാൻ  യുക്രെയിന് മിസൈൽ അടക്കമുള്ള പ്രതിരോധ സാമഗ്രികൾ ബ്രിട്ടനും ,അമേരിക്കയും നേരത്തെ തന്നെ നൽകിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top