മുംബൈ: മുംബൈ താനെയിൽ വൻ തീപിടിത്തം. ഗോഡ്ബന്ധർ റോഡിൽ രാത്രി എട്ടു മണിയോടെ ആണ് തീപിടിത്തമുണ്ടായത്. ഓറിയോൺ ബിസിനസ് പാർക്കിലാണ് തീപിടിച്ചിരിക്കുന്നത്. പല നിലകളിൽ തീ പടർന്നിട്ടുണ്ട്. പാർക്കിംഗ് നിലയിലെ കാറുകൾ എല്ലാം കത്തി നശിച്ചു. സിഎൻജി കാറുകൾ പൊട്ടിത്തെറിച്ചു. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വലിയ നിലയിലുള്ള തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്.
മുംബൈ താനെയിൽ വൻ തീപിടിത്തം
By
Posted on