പെരുമ്പാവൂരിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം. അമ്പലച്ചിറയ്ക്ക് എതിർവശത്തുള്ള രസ്ന മൊബൈൽസിലാണ് മോഷണം നടന്നത്. പുതിയ മൊബൈൽ ഫോണുകളും സർവീസിനായി കൊണ്ടുവന്ന ഫോണുകളും പെൻഡ്രൈവുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശി റെനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മൊബൈൽ കടയുടെ മുൻവശത്തെ ഷട്ടർ വലിച്ച് ഇളക്കിയ ശേഷമാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പാവൂർ പോലീസ് അന്വേഷണം തുടങ്ങി.


