തൊടുപുഴ: നഗരസഭാ കൗൺസിലർ, തൊടുപുഴ റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ്, കേരള കോൺഗ്രസ് നേതാവ്, അധ്യാപകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച പൂവത്തുങ്കൽ പരേതനായ പി.വി. വർഗീസിന്റെ ഭാര്യ മേരി വർഗീസ് (80) നിര്യാതയായി.
സംസ്കാരം ശനിയാഴ്ച്ച 10 മണിക്ക് വെങ്ങല്ലൂർ ഷാപ്പും പടിയിലുള്ള വസതിയിൽ ആരംഭിച്ച് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത കാവന കളപ്പുരയ്ക്കൽ (ചൊള്ളാമഠം) കുടുംബാംഗമാണ്. മക്കൾ: മിനി, സുനിത, വിനീത, ജിജോ. മരുമക്കൾ: ഷാജു, പ്രിൻസ്, സന്തോഷ്, സിമി.