
തിരുവല്ല :മഞ്ഞാടി : മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്‌റ്റിന്റെ 2022 വർഷത്തെ വിവിധ സഹായ വിതരണത്തിന്റെ ഉദ്ഘാടനവും ചികിത്സ ധനസഹായ വിതരണവും .പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ആയ
ബ്ലെസ്സി തിരുവല്ല ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കമ്മ്യൂണിറ്റി അംഗങ്ങളുടെ സാനിധ്യത്തിൽ നിർധന കുടുംബാംഗമായ ജോയിയുടെ ചികിത്സക്കുള്ള മൂന്നു ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറുകയും ചെയ്തു.ചടങ്ങിൽ കമ്മ്യൂണിറ്റിപ്രസിഡന്റ് സണ്ണി പി സി അധ്യക്ഷത വഹിച്ചു , വൈസ് പ്രസിഡന്റ് തങ്കച്ചൻ താഴാംപള്ളത് , ജനറൽ സെക്രട്ടറി അനീഷ് വർക്കി , ജോയിന്റ് സെക്രട്ടറി അനിൽ അപ്പു ,ട്രഷറർ സുനിൽ നെടുങ്ങാത്ര , ലേഡീസ് വിങ് കോർഡിനേറ്റർ ജൂബി എം സണ്ണി ,അനിൽ മുരിക്കാനാട്ടിൽ ,
ഷെറി സൺ വീഡിയോ , സാറാമ്മ ഫ്രാൻസിസ് , ജാസ് പോത്തൻ , ജെറി കരിപ്പെല്ലിൽ ,സജു തയ്യിൽപറമ്പിൽ , സജി ടി കെ ,സജി ചരിവുപറമ്പിൽ , എസ് ഐ രാജേഷ്, ,സതീഷ് ,സാദിഖ് ജോസിസ് ,ജോയ് പി സി എന്നിവർ പങ്കെടുത്തു.

