Kerala

മാണി സി കാപ്പനെ അടുപ്പിക്കില്ല.,മീനച്ചിൽ പഞ്ചായത്തിൽ നാളെ ഉദ്‌ഘാടന മേള

 

പാലാ :പാലാ നിയോജക മണ്ഡലത്തിലെ മീനച്ചിൽ പഞ്ചായത്തിൽ നാളെ ഉദ്‌ഘാടന മാമാങ്കം നടക്കുന്നു.അഞ്ചോളം പരിപാടികളാണ് നാളെ മീനച്ചിൽ പഞ്ചായത്തിൽ നടക്കുന്നത് പക്ഷെ   സ്ഥലം എം എൽ എ മാണി സി കാപ്പനെ ഒരു പരിപാടിക്കും അടുപ്പിച്ചിട്ടില്ല.എന്നാൽ രാജ്യസഭാ എം പി ജോസ് കെ മാണിയാണ് ഉദ്‌ഘാടകനായി എത്തുന്നത്.കുറേകാലമായി പാലായിൽ എം പി യും ,എം എൽ എ യുമായി നടക്കുന്ന ശീത സമരത്തിന്റെ പുതിയ വേർഷനാണ് ഇപ്പോൾ മീനച്ചിൽ പഞ്ചായത്തിൽ നടക്കുന്നത്.മീനച്ചിൽ അർബൻ ബാങ്കിന്റെ പരിപാടിക്ക് പൂഞ്ഞാർ എം എൽ എ സെബാസ്റ്യൻ കുളത്തിങ്കലിനെ ക്ഷണിച്ചില്ലെന്നാരോപിച്ചു പൂഞ്ഞാറിൽ വൻ പ്രതിഷേധമാണ് എൽ ഡി എഫ് ഉയർത്തിയത്.എന്നാൽ പാലായിൽ എത്തിയപ്പോൾ സ്ഥിതി മാറിയിരിക്കയാണ്.അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കാനുറച്ചാണ് ജോസ് കെ മാണിയുടെ നീക്കങ്ങൾ .എന്നാൽ എം എൽ എ യുടെ ഫണ്ട് അല്ലാത്തതിനാൽ എം എൽ എ യെ വിളിക്കേണ്ടതില്ലെന്നാണ് പഞ്ചായത്തധികാരികളുടെ പക്ഷം.എന്നാൽ പാലാ ജനറൽ ആശുപത്രിയിലെ ഏഴാം തീയതി മുൻകൂട്ടി  നിശ്ചയിച്ച ഒരു പ്രധാന ചടങ്ങു ബജറ്റ് അവതരണ ദിവസമായ പതിനൊന്നാം തീയതിയിലേക്കു മാറ്റി എം എൽ എ യുടെ സാന്നിധ്യം ഇല്ലാതാക്കുന്ന അല്പത്തരങ്ങളും ചെയ്തിട്ടുണ്ടെന്നു ഡി സി കെ വൃത്തങ്ങൾ പറഞ്ഞു.

 

മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ നാളെ വിവിധ പരിപാടികൾ ‘രാവിലെ 11ന് കിഴപറയാർ ഫാമിലി ഹെൽത്ത് സെൻ്ററിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കാൻ്റീൻ ഉദ്ലാ ട നം തുടർന്ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്ലാൻ ഫണ്ട് ഉപയോഗിച്ച് വയോജനങ്ങൾക്ക് കട്ടിൽ വിതരണം,ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിന് വേണ്ടി വാങ്ങിയ പിക് അപ്പിൻ്റെ ഫ്ലാഗ് ഓഫ് ,അഗ്രോ ഫ്രൂട്ട് പ്രൊസസ്സിംഗ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് ടോമിന്നും, കുടുംബശ്രീക്ക് നേതൃത്വം നൽകുന്ന മിനി ജപി തോമസിനും സ്വീകരണം.

 

 

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിളക്കും മരുത് പാലാക്കാട് റോഡ്, മാമ്പുഴ കലുങ്ക് നെല്ലാല പൈക റോഡ്, വിളക്കുമാടം ചെമ്പകശ്ശേരി കാഞ്ഞിരത്താനം റോഡുകളുടെ ഉദ്ഘാടനം എന്നിവ നടക്കും.വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവ്വഹിക്കും’ മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കുഴിപ്പാല അധ്യക്ഷത വഹിക്കും.രാജേഷ് വാളി പ്ലാക്കൽ, റൂബി ജോസ്, ഷിബു പൂവേലി. ജോസ് ചെമ്പകശ്ശേരി, അഡ്വ.ജോസ് ടോം എന്നിവർ പങ്കെടുക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top