Kerala

അങ്കണവാടി ജീവനക്കാർ ആശാവർക്കർമാർ സ്കൂൾ പാചക തൊഴിലാളികൾക്കും വേതനം വർദ്ധിപ്പിക്കണം:എ ഐ ടി യു സി

 

കോട്ടയം. അങ്കണവാടി ജീവനക്കാർ ആശാവർക്കർമാർ സ്കൂൾ പാചക തൊഴിലാളികൾ ഇവർ ഉൾപ്പെടുന്ന സ്കീംവർക്കേഴ്സ് വിഭാഗങ്ങളിലെ ജീവനക്കാരെ പാടെ കേന്ദ്രബജറ്റിൽ അവഗണിച്ച ബിജെപി സർക്കാരിനെതിരെ AITUC ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റ ഭാഗമായി കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ AITUCജില്ലാ സെക്രട്ടറിഅഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

അങ്കണവാടി യൂണിയൻ AITUCജില്ലാ പ്രസിഡണ്ട് M G ശേഖരൻ. ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും ആയ P. S പുഷ്പ മണി. ബിനുമോൾഫാത്തിമ ഈരാറ്റുപേട്ട സുനിത ഫാത്തിമ ഷമ്മാസ് ബദറുനിസ എന്നിവർ അഭിവാദ്യം ചെയ്തുകൊണ്ട് പ്രസംഗിച്ചു. ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക. മിനിമം വേതനം 21000രൂപയാക്കുക. പെൻഷൻ10000 രൂപയായി വർധിപ്പിക്കുക. സ്കീം വർക്കർമാരുടെ സേവനം ക്രമപ്പെടുത്തുക. എല്ലാ സ്കീ മുകളിലേക്കും ബഡ്ജറ്റ് വിഹിതം വർധിപ്പിക്കുകS S LC പാസായ അർഹതപ്പെട്ട അങ്കണവാടി ഹെൽപ്പർ മാരെ പ്രമോഷൻ നൽകി വർക്കർ മാരായി നിയമിക്കുക. എന്നീ മുദ്രാവാക്യം കൂടി ഉയർത്തി കൊണ്ടായിരുന്നു പ്രതിഷേധ സമരം നടത്തിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top