Kerala

നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

നരിയങ്ങാനം: നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. തലപ്പുലം നരിയങ്ങാനം മനയാനിക്കൽ മാത്യുവിന്റെ മകൻ ജിതിൻ (21) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ഉള്ളനാട് പള്ളിക്ക് സമീപമാണ് അപടമുണ്ടായത്. നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ജിതിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു. .

മാതാവ് എൽസി. സഹോദരങ്ങൾ: എബിൻ, ആൻമരിയ . സംസ്‌കാരം തിങ്കളാഴ്ച 4.30ന് നരിയങ്ങാനം സെന്റ് മേരീസ് മഗ്ദലൻ പള്ളി സെമിത്തേരിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top