Health

മലപ്പുറത്ത് ഭക്ഷ്യവിഷബാധ; വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ എൺപതോളം പേർ ആശുപത്രിയിൽ

മലപ്പുറം: മലപ്പുറത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധിപേർ ആശുപത്രിയിൽ. വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ചാണ് 80 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. മലപ്പുറം മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണു വിഷബാധയേറ്റത്. തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടിൽനിന്ന് എടപ്പാൾ കാലടിയിലെ വരന്റെ വീട്ടിലെത്തിയവരാണ് ആരോ​ഗ്യനില മോശമായതിനെ തുടർന്ന് ചികിത്സ തേടിയത്.

ഛർദിയും വയറളിക്കവുമുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാൾ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ ചികിൽസയിലാണ്. മെയ് 17നായിരുന്നു വിവാഹം. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. കൂടുതൽ പേർ ചികിൽസ തേടി എത്തിക്കൊണ്ടിരിക്കുന്നു ആരുടേയും സ്ഥിതി ഗുരുതരമല്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top