Kerala

ഗ്രില്ലിനിടയിൽ പോകാതെ സൂക്ഷിച്ചാൽ ജീവിതം സുല്ലിടാതെ പോകാം:പാലാ ടൗണിലാകെ ചതിക്കുഴികൾ

പാലാ.വികസന നായകന്മാരുടെ വികസന തൽപ്പരത കാണണമെങ്കിൽ പാലാ ടൗണിലൂടെ ഒന്ന് നടന്നാൽ മതി. കാല്‍നടക്കാര്‍ക്ക്  സുരക്ഷിതമായി  സഞ്ചരിക്കുവാന്‍ കഴിയാതെ അപകടകരമായ അവസ്ഥയിലാണ് ടൗണിന്‍റെ പല ഭാഗങ്ങളും.ഓടകള്‍ക്കു മുകളിലായി സ്ഥാപിച്ചിരുന്ന  ഇരുമ്പുഗ്രില്ലുകള്‍ കാലപഴക്കവും ഗ്രില്ലുകളുടെ കേജ് കുറവും കാരണം പലതും വളഞ്ഞും,ഒടിഞ്ഞും കിടക്കുകയാണ്.അശാസ്ത്രീയ നിര്‍മ്മാണം മൂലം ഗ്രില്ലിന്‍റെ അഴികള്‍ അകന്നു് നില്‍ക്കുന്നത്  കൊണ്ടു കുട്ടികളുടെയും ,മുതിർന്നവരുടെയും  കാലുകള്‍ ഗ്രില്ലിന്‍റെ ഇടയില്‍പ്പെട്ടു പരിക്കേല്‍ക്കുകയാണ്.ഇതൂ മൂലം കുരിശു പള്ളി കവലയിലുള്ള ഗ്രില്ലിനു ചുറ്റം വേലി കെട്ടി നിര്‍ത്തിരിക്കുന്നതും കാണാവുന്നതാണ്.ഇതൊന്നും വികസന നായകന്മാർ കണ്ടില്ലെന്നു നടിക്കുകയാണ്.

സ്റ്റേഡിയം കവലയിലുള്ള ഗ്രില്ലിനു മുകളിലൂടെ ഭാരവാഹനങ്ങള്‍ ഓടി തകര്‍ന്ന കിടക്കുകയാണ് വിവരം അറിയാതെ പെട്ടന്നുെ ഇതിനു മുകളിലൂടെ പോകുന്നവരുടെ കാലുകള്‍ക്കു പരിക്കേല്‍ക്കുന്നതും  പതിവായി .ടൗണ്‍ ബസ്സ് സ്റ്റാന്‍റിനു സമീപത്തുള്ള  കൊടി മരങ്ങള്‍ മുറിച്ചു മാറ്റിയപ്പോള്‍ ബാക്കി നില്‍ക്കുന്ന കുറ്റിയില്‍ തട്ടി പലര്‍ക്കു പരിക്കേല്‍ക്കുന്നതും  പതിവു കാഴ്ചയായി മാറുകയാണ്.

റീവര്‍വൃൂ റോഡില്‍ നിന്നും കുരിശു പള്ളി കവലയിലേയ്ക്കു പോകുവാന്‍ തുടങ്ങുന്നിടത്തും  ഗ്രില്ലുകൾ  തകര്‍ന്ന്  ഭീഷണിയായിരിക്കുകയാണ്.
ഫുട്‌പാത്തിലൂടെ പോകാമെന്നു വച്ചാല്‍ പലയിടവും പൊട്ടിതകര്‍ന്നു കിടക്കുന്നതും,ചെന്നു ഇറങ്ങുന്നയിടത്ത്  കുഴികളുമായ കിടക്കുന്നതും  ചില ഭാഗങ്ങളില്‍ വൃാപാരികൾ  കയ്യേറി സാധനങ്ങള്‍ ഇറക്കി വച്ചിരിക്കുന്നതു കൊണ്ടും ഇതിലെയുള്ള നടപ്പും സുരക്ഷിതമല്ല.

ഓരോ പൗരന്‍റെ തലയ്ക്കു മീതെ മൂന്നു ജനപ്രതിനിധികള്‍ പാലായില്‍ ഉണ്ട്. അധികാരത്തിനും,സ്ഥാനമാനങ്ങള്‍ക്കു വേണ്ടി വോട്ടു പിടിക്കുവാന്‍ കാണിക്കുന്ന പ്രവര്‍ത്തനത്തിന്‍റെ പത്തില്‍ ഒന്നു പരിശ്രമം  ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കുവാന്‍ വല്ലേപ്പോഴും  കാറില്‍ ഇറങ്ങി ടൗണിലൂടെ നടന്നു കാണാന്‍ ജനങ്ങള്‍ അഗ്രഹിക്കുകയാണന്നുെ പ്രസിഡണ്ടു ജോയി കളരിക്കല്‍ പറഞ്ഞു.

ടൗണില്‍ എത്തുന്ന  കാല്‍നടക്കാര്‍ക്കു സുരക്ഷിതമായ സഞ്ചരിക്കുവാന്‍ ആവശൃമായ നടപടികള്‍ സ്വീകരിക്കണമെന്ന്  പാലാ പൗരാവകാശസമിതി പ്രസിഡണ്ട്  ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗം ആവശൃപ്പെട്ടു.അഡ്വ.സിറിയ്ക്ക ജെയിംസ് ,തോമസ് ഗുരുക്കള്‍,കെ.എസ്.അജി ,രാധാകൃഷ്ണന്‍ പ്രശാന്തയില്‍ ,റ്റി.കെ.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top