Kerala

സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ് കുടുംബശ്രീ പ്രസ്ഥാനം” – തോമസ് ചാഴിക്കാടന്‍ എം.പി

 

പാലാ :കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെയും കുടംബശ്രീ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ രജിത ജൂബിലി ആഘോഷം 2023 മെയ് 20-ാം തീയതി ശനിയാഴ്ച് കൊഴുവനാല്‍ സെന്റ് ജോണ്‍സ് നെപുംസ്യാന്‍സ് പളളി പാരീഷ് ഹാളില്‍ വച്ച് കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിമ്മി ട്വിങ്കിള്‍രാജിന്റെ അദ്ധ്യക്ഷതയില്‍ ബഹു. തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായ കുടുംബശ്രീ പ്രസ്ഥാനം , ദാരിദ്ര നിര്‍മ്മാര്‍ജ്ജന മേഖലയില്‍ ലോകത്തിന്റെ തന്നെ മാതൃകയാണെന്ന് ഉദ്ഘാടന വേളയില്‍ ബഹു. എം.പി. കൂടിചേര്‍ത്തു.

1000-ത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകര്‍‍ അണിചേര്‍ന്ന സാസ്കാരിക ഘോഷയാത്രയ്ക്ക് ശേഷം നടത്തിയ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  രാജേഷ് ബി. ഹരിതകര്‍മ്മസേനാംഗങ്ങളെ ആദരിച്ചു. ലക്കി ഡ്രോയുടെ നറുക്കെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ . ജെസി ജോര്‍ജജ് നിര്‍വഹിച്ചു. കുടുംബശ്രീ DMC  അഭിലാഷ് ദിവാകര്‍ മുന്‍ CDS ചെയര്‍പേഴ്സണ്‍മാരെ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  മാത്യു തോമസ് റിവോള്‍വിംഗ് ഫണ്ട് & VRF വിതരണം നടത്തി. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍  രമ്യാ രാജേഷ് അയല്‍ക്കൂട്ടത്തിലെ മുതിര്‍ന്ന അംഗത്തെ ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍  സ്മിതാ വിനോദ് മികച്ച റാലിയ്ക്കുളള ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.

CDS ചെയര്‍പേഴ്സണ്‍ . രമ്യ രാജേഷ് സ്വാഗതം ആശംസിച്ച ചടങ്ങില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ  ആലീസ് ജോയി,  ആനീസ് കുര്യന്‍,  മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി.,  ഗോപി കെ.ആര്‍,  പി.സി. ജോസഫ്,  മെര്‍ലി ജെയിംസ്,  ലീലാമ്മ ബിജു, CDS മെമ്പര്‍മാര്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി  ലൗജിന്‍ സണ്ണി എന്നിവര്‍ ആശംസയും CDS വൈസ് ചെയര്‍പേഴ്സണ്‍  ലതിക ഭാസ്കരന്‍ കൃതജ്ഞതയും അര്‍പ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top