Kerala

ഓണക്കാലത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി

ഓണക്കാലത്ത് യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി. ഓണക്കാലമായതിനാല്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഫ്‌ളക്‌സി നിരക്ക് ഈടാക്കാന്‍ നിര്‍ദേശം നല്‍കി ഉത്തരവിറക്കി. എ സി സര്‍വ്വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.
എ സി ബസുകളുടെ ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കും ഓണക്കാലത്ത് ഈടാക്കും. എക്‌സ്പ്രസ്, ഡീലക്‌സ് ബസുകള്‍ക്കും ഫ്‌ലക്‌സി ചാര്‍ജ് ഈടാക്കും.ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 25 അധിക ഷെഡ്യൂളുകളും കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top