Kerala

പണിമുടക്ക് ദിനത്തില്‍ സര്‍വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കും മര്‍ദ്ദനമേറ്റു.,ദേഹത്ത് തുപ്പി

തിരുവനന്തപുരം :പണിമുടക്ക് ദിനത്തില്‍ സര്‍വീസ് നടത്തിയ കെഎസ്‌ആര്‍ടിസി പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കും മര്‍ദ്ദനമേറ്റു. സംഭവം ആസൂത്രിതമാണെന്നും പോലീസ് നോക്കി നില്‍ക്കെയാണ് മര്‍ദ്ദനം നടന്നതെന്നുമാണ് ജീവനക്കാരുടെ ആരോപണം. ബസ് വരുന്നതിന്റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികള്‍ക്ക് വാട്സാപ്പ് വഴി നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബസ് പാപ്പനംകോട് ജംഗ്ഷനില്‍ വെച്ചാണ് സമരാനുകൂലികള്‍ തടഞ്ഞത്.

തുടര്‍ന്ന് യാത്രക്കാരെ ഇറക്കി വിട്ട ശേഷം ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദ്ദിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തതായിട്ടാണ് ജീവനക്കാരുടെ പരാതി. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് പോയ ബസാണ് വഴിയില്‍ തടഞ്ഞു നിറുത്തിയത്. കണ്ടക്ടര്‍ ശരവണഭവനും ഡ്രൈവര്‍ സജിയും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top