Kerala

കോണ്‍ഗ്രസ് എ;ഐ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് ബൂത്ത് പ്രസിഡന്റിന്റെ കാല്‍ തല്ലിയൊടിച്ചു

വടക്കഞ്ചേരി: മംഗലംഡാമില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് ബൂത്ത് പ്രസിഡന്റിന്റെ കാല്‍ തല്ലിയൊടിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് എ-ഐ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ഐ ഗ്രൂപ്പിന്റെ നേതാവും 102ാം ബൂത്ത് പ്രസിഡന്റുമായ പൂതംകോട് ചിറവയല്‍ ബെന്നിയുടെ (57) കാലാണ് തല്ലിയൊടിച്ചത്. ബെന്നിയെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം മംഗലംഡാം പൊലീസ് കേസെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top