Health

മന്ത്രിമന്ദിരങ്ങളിലും, സെക്രട്ടറിയേറ്റിലും,പോലീസിലും, കെ.എസ്.ആർ.ടിസി യിലും കോവിഡ് പിടിമുറുക്കി

തിരുവനന്തപുരം :തലസ്ഥാനത്ത് വനം,ദേവസവം മന്ത്രിമന്ദിരങ്ങളിലും ,കെ എസ് ആർ ടി സിയിലും കോവിഡ് പിടി മുറുക്കി .സെക്രട്ടറിയേറ്റിൽ 60 ഓളം പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുരക്ഷാ ജീവനക്കാരിൽ 24  പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കെ എസ് ആർ ടി സി 300 ഓളം ട്രിപ്പുകളാണ് നിർത്തലാക്കിയിരിക്കുന്നത്.ഇതിനിടെ വർക്കലയിലെ നേഴ്‌സിങ് സൂപ്രണ്ട് പി എസ് സരിത കോവിഡ് ബാധിച്ച് മരണമടഞ്ഞു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 17 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.മെഡിക്കൽ കോളേജിൽ 24 ഡോക്ടർമാർക്കും.109 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു.നെയ്യാറ്റിൻകര,വലിയതുറ,കന്റോൺമെന്റ് പോലീസ് സ്റ്റേഷനുകളും കോവിഡ് പിടിയിലായി .പോലീസ് സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലാകും വിധമാണ് കോവിഡ് പടരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top