Health

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ 5 ഡോക്ടർമാരടക്കം 26 ജീവനക്കാർക്ക് കോവിഡ്

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ 26 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.അഞ്ച്​ ഡോക്ടര്‍മാര്‍ക്കും ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനും 20 ആശുപത്രി ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഈ മാസം 19 മുതലാണ് ജീവനക്കാരില്‍ രോഗബാധ കണ്ടുതുടങ്ങിയത്.കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലും താല്‍ക്കാലികമായി പകരക്കാരെ നിയമിച്ചിട്ടില്ല. ഇത്​ ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമോയെന്ന ആശങ്കയുണ്ട്​.

രോഗവ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്.ആന്‍റിജന്‍ ടെസ്റ്റ് കഴിഞ്ഞ ദിവസം മുതല്‍ ആശുപത്രിയില്‍ പുനഃസ്ഥാപിച്ചിരുന്നു.ഇതോടെ കോവിഡ് പരിശോധനക്ക്​ എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top