അരുമയായ വളർത്തുപൂച്ചയെ അയൽവാസി വെടിവച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി.വൈക്കം തലയാഴം സ്വദേശികളായ പാരണത്ര വീട്ടിൽ രാജുവിൻ്റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന് വിളിക്കുന്ന വളർത്തു പൂച്ചയെയാണ് അയൽവാസി വെടി വച്ചത്.

ഗുരുതരമായി മുറിവേറ്റ പൂച്ചയുമായി കോട്ടയം വെറ്റിനറി കേന്ദ്രത്തിൽ ഉടമകൾ എത്തിഅടിയന്തര ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ചു.മുമ്പ് വളർത്തിയിരുന്ന ഇവരുടെ 15 ലധികം പൂച്ചകളെയും പലപ്പോഴായി ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.ഇനി ഇത്തരം നടപടികുണ്ടാകാതിരിക്കാൻ നിയമസഹായം നേടാനുള്ള തീരുമാനത്തിലാണ് ദമ്പതികൾ.

