മൂല്യങ്ങളിൽ അടിയുറച്ച പ്രവർത്തന ശൈലിയിൽ പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ് പ്രസ്താവിച്ചു. മൂല്യബോധവും ധർമികതയും കൈമുതലാക്കി അഴിമതി രഹിതമായി പ്രവർത്തിച്ച പഴയകാല നേതാക്കൾ നമ്മുക്ക് മാതൃകയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം ജോർജ് സാറിൻറെ 45 ആം ചരമവാർഷികവും ഡോ ജോർജ് മാത്യുവിൻറെ ചരമവാർഷികത്തോടുനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു ഫ്രാൻസിസ് ജോർജ്…വിക്ടർ ടി തോമസ് അധ്യക്ഷതവഹിച്ചു. മുൻ എം.ൽ എ ജോസഫ് എം പുതുശേരി, ഡി.കെ ജോൺ, ജോൺ കെ മാത്യൂസ്, എബ്രഹാം കലമണ്ണിൽ, ജോർജ് കുന്നപ്പുഴ, കുഞ്ഞുകോശി പോൾ, അഡ്വ വർഗീസ് മാമ്മൻ, അഡ്വ എൻ ബാബു വര്ഗീസ്, എന്നിവർ പ്രസംഗിച്ചു

